സ്പ്രിംക്ലർ വിവാദങ്ങൾക്ക് അവസരം നൽകിയത് മുഖ്യമന്ത്രി പിണറായി
അജിതാ ജയ്ഷോർ സ്പെഷൽ കറസ്പോണ്ടന്റ്, കവർ സ്റ്റോറി Mob:94957 75311
സ്പ്രിംക്ലർ വിവാദമാക്കാൻ പ്രതിപക്ഷത്തിന് അവസരം നൽകിയത് മഹാമാരിയായ കോവിഡിനെ ദൈവത്തിന്റെ സ്വന്തം നാട്ടിൽ നിന്ന് അകറ്റി നിർത്താനും പടരാതിരിക്കാനും യുദ്ധകാലാടിസ്ഥാനത്തിൽ ലോകരാജ്യങ്ങൾക്ക് തന്നെ അഭിമാനകരമായും മാതൃകപരമായും കാര്യങ്ങൾ കൊണ്ട് പോകാൻ സാധിച്ചതുകൊണ്ട് മാത്രമാണ്. മറ്റു സംസ്ഥാനങ്ങളിൽ കാര്യങ്ങൾ കീഴുദ്യോഗസ്ഥരെ ഏല്പിച്ച് മാറിനില്കുന്ന മുഖ്യമന്ത്രിമാരെയാണ് നാം കണ്ട് കൊണ്ടിരിക്കുന്നത്.
എന്നാൽ സർക്കാരിന്റെ പ്രയത്നങ്ങളിൽ പങ്കാളികളാകാതെ നിസംഗരായി നില്കുന്ന പ്രതിപക്ഷങ്ങൾ മനസിലാക്കേണ്ടത് ഈമഹാമാരിയെ ഇവിടെ തടഞ്ഞിടാൻ സാധിച്ചതുകൊണ്ട് മാത്രമാണ്. നിങ്ങൾക്ക് വിമർശിക്കാൻ അവസരം ലഭിച്ചതും മാധ്യമ പ്രവർത്തകരെ തെറ്റിദ്ധരിപ്പിക്കാൻ കഴിയുന്നതും പ്രതിപക്ഷം എത്ര തലകുത്തിമറിഞ്ഞാലും മുഖ്യമന്ത്രിയും സർക്കാരും ഇപ്പോൾ ഈ കേരളത്തെ ദുരന്തഭൂമിയാക്കാതിരിക്കാനുള്ള തിരക്കിലാണ്. നിങ്ങൾ ഉയർത്തുന്ന അനാവശ്യ കോലഹലങ്ങൾക്ക് മറുപടി തന്ന് നിങ്ങൾ ഇഷ്ടപ്പെടുന്ന കാര്യങ്ങൾ ചെയ്ത് തരാൻ സർക്കാരിന് സമയമില്ല വിഢിത്തം പുലമ്പുന്ന പ്രതിപക്ഷത്തിന്റെ താത്പര്യം കാര്യപ്രാപ്തിയില്ലാത്ത സർക്കാർ ആണിതെന്ന് വരുത്തി തീർക്കുക എന്നതാണെങ്കിൽ സർക്കാർ അതിന് ചെവികൊടുക്കയില്ല. ജനങ്ങളുടെ ജീവനും ഈ സംസ്ഥാനത്തിന്റെ സുരക്ഷിതത്വവും മാത്രമാണ് മുഖ്യമന്ത്രിയുടെയും ഈ സർക്കാരിന്റെയും ചിന്തകളും പ്രവർത്തികളും.
Comments (0)